2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഒരു സ്വപ്ന മലകയറ്റം

ഇന്നലെയും ആ സ്പ്നം എന്നെ വിടാതെ പിന്തുടരുന്നു ഞാനും അരുണും ശേയാസും രാത്രി ഒരുമണിക്ക് മലകയറുന്നു. സ്പ്നം തുടങ്ങുന്നത് ബൈക്കിലാണ് എല്ലാവരും നന്നായി വിറയ്കുന്നുണ്ട് നല്ല തണുപ്പ് പോരാത്തതിനു നുല്‍മഴയും ബൈക്ക് ഒതുക്കിവച്ച് ഞങ്ങള്‍ഇറങ്ങി നടന്നു കനത്തഇരുട്ട് കട്ടപിടിച്ച് വെളിച്ചത്തിനായി കേഴുന്നത്പോലെ തോന്നി. ഇരുട്ടിനെ കിറിമുറിച്ച് മടുപ്പില്ലാതെ ഞങ്ങള്‍ മലകയറി. മടുക്കാന്‍ ആരും നിര്‍ബന്ധം പിടിചിട്ടല്ലല്ലേ ഇറങ്ങി തിരിച്ചത്. ഇതിനു മുന്‍ബ്പലപ്പോഴും രാത്രി മലകയറിയിടുണ്ട് പക്ഷെ ഇപ്രാവശ്യം സ്ലീപ്പിംഗ് ബാഗ്‌,ടെന്റ് ഓന്നും ഇല്ലാതെ ആണ് ഈ സാഹസം. വഴി അറിയില്ലാ ഒരു പ്രാവശ്യം പകലു മാത്രമേ അവിടെ പോയിടുള്ളത്‌.കനത്ത മൂടല്‍മഞ്ഞില്‍ പരസ്പരം തമ്മില്‍ കാണാന്‍ പോലും പറ്റുനില്ലാ. മൂന്ന്‍ മനുഷജീവികള്‍ മാത്രം. നമുക്ക് മാത്രമേയുള്ളൂ ഇത്ര വട്ട് ശേയാസ് പറയുന്നത് കേട്ടു. മലകയറ്റം അതികഠിനം. ചെറിയ കാറ്റും നുല്‍മഴയും വല്ലാത്തൊരു ആശ്വാസമായി. ഓരോ മലകയറ്റവും ഞാന്‍ എത്ര നിസാരന്‍ എന്നാ തോന്നാല്‍ അദികരിപ്പിക്കാറുണ്ട്. ഇന്നെന്തേ വല്ലാത്തൊരു ഊർജം സിരകളിലെക്ക് ഒഴികിയെത്തുന്നത് പോലെ. നടന്നു നടന്നു ഞങ്ങള്‍ മലമുകളില്‍ എത്തി. ഇടക്ക് വഴിയില്‍ നിന്നും രണ്ടുകുപ്പി വെള്ളം വാങ്ങിയത് ഒരു കുപ്പി ബാലന്‍സ് വച്ച് കിടക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.എല്ലായിടത്തും കനത്തകാറ്റ് . കാറ്റ് കുറഞ്ഞ സ്ഥലത്ത് കുത്തിയിരുന്നു നേരം വെളിപ്പെക്കേണ്ടി വരും എന്നു തോന്നുന്നു അരുണ്‍ അട്മാഗതം പോലെ പറഞ്ഞു. കിടപ്പ് നടകില്ലെന്നു തോന്നി ബ്രോയും ചുള്ളനും ഞാനും കുത്തിയിരുപ്പ് തുടങ്ങി. നേരം വെളുത്തു ശേയാസ് പറയുന്നത് കേട്ടാണ് ഞാന്‍ എഴുന്നെല്‍കുന്നത് ശരിരം മുഴുവന്‍ ഒടിഞ്ഞുനുരുങ്ങുന്നത് പോലെ. മഞ്ഞുത്തുള്ളികള്‍ ചെറുതായി പെയ്യുനുണ്ട് താഴെ വിവരതിതാമായ കാഴ്ചകള്‍ കണ്ട് തിരിച്ചിറക്കം.

സ്വപ്‌നം കാണുക, ഊർജത്തോടെ പ്രവർത്തിക്കുക.
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.

അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം.

2015 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മലക്കപാറ ട്രെക്കിംഗ്

മലക്കപാറ ട്രെക്കിംഗ്

 ചെറിയ ചെറിയ മലകയറ്റങ്ങളുമായി  ഹൈറേഞ്ചില്‍ നടന്നിരുന്ന കാലത്തിന്റെ ഓര്‍മ്മകളുമായി അടിമാലിയില്‍ അടങ്ങിയിരിക്കുന്ന സമയത്താണ് ലിജു ചേട്ടന്‍ മലക്കപാറക്ക് പോയാല്‍ കിടു ട്രെക്കിംഗ് ആണെന്ന് പറഞ്ഞു മോഹിപ്പിക്കുന്നത്. ഞാന്‍ കൂടെ വരില്ലാന്ന് കരുതി നീ വരുന്നേ എന്ന് ഒരു ചോദ്യം ഞാനാര മോന്‍ പോകുന്നതിന്‍റെ തലേദിവസം വരെ ശല്ല്യം ചെയ്ത് ആ ഗ്രൂപ്പില്‍ മലക്കപാറ യാത്രക്ക് തയ്യാറായി.
        ഹര്‍ത്താല്‍ ദിവസം വീട്ടില്‍ ഇരിക്കാതെ ബൈക്കുമായി കറങ്ങാന്‍ പോകുന്ന എന്‍റെ സ്വഭാവം ഇഷ്ടമല്ലാത്ത  ഉമ്മിക്കും എല്ലാവര്‍ക്കും രണ്ടുദിവസം വലിയ പ്രശ്നമായില്ലാ.  ആനകുളത്തിനു അതിരാവിലെ തന്നെ യാത്ര തുടങ്ങി. അനിയന്‍റെ കൂടെ  രാവിലെതന്നെ ആനകുളത്തിനു യാത്രയായി ഞാനും  ലിജു ചേട്ടനും അടിമാലിയില്‍ നിന്ന്‍. ഞങ്ങളെ അവിടാക്കി അനിയന്‍  തിരിച്ചുപോയി. ആനകുളത്ത് ഒരു  ഫോറസ്റ്റ് വാച്ചറും ബാക്കിയിള്ള ആനകുളത്തെ നല്ലവരായ നാട്ടുക്കാരും.


          അട്ടയാണ് പ്രശ്നം. ഉപ്പ് കിഴികെട്ടിയത് കൈയ്യില്‍ ഉണ്ടെക്കിലും ചെറുപ്പത്തില്‍ കല്ലാറില്‍ നിന്നും കിട്ടിയാ കടിയോര്‍ത്ത് ഉപ്പ് കൊണ്ട് കാര്യം ഇല്ലെന്നറിയാമായിരുന്നു. ഫോറസ്റ്റ് വാച്ചര്‍ ആനയെ കുറിചോര്‍മിപ്പിക്കുന്നു ഞാനെന്നും കേള്‍ക്കുന്നില്ലാ അട്ടയെ പിഴുതുമാറ്റുന്ന തിരക്കിലായിരുന്നു. കാര്യം ഇല്ലെന്നു കണ്ട് നടത്തം തുടര്‍ന്നു.
              കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പുഴയരികില്‍ എത്തി മഴക്കാലത്ത് ആനപോലും ആ പുഴ മുറിച്ചു കടകില്ലെന്നു അത് വഴി മലയാറ്റൂര്‍ പള്ളിക്ക് പല പ്രാവശ്യം നടന്നിടുള്ള കാട്ടിലെ വഴികള്‍ സുപരിചിതനായ           ചേട്ടന്‍ പറഞ്ഞു. അവിടുന്ന്‍ എല്ലാവരെടും കഴിക്കെരുത് എന്ന്‍ മല്ലു ഉപദേശിക്കുകയും വാങ്ങി ഏറ്റവും കൂടുതല്‍ കഴിക്കുകയും ചെയ്യുന്ന പൊറോട്ടയും കടലകറിയും കഴിച്ചു യാത്ര തുടര്‍ന്നു.
                  നടന്ന വഴി കൂടുതലും ആനത്താരയയിരുന്നു വല്ലാത്ത ഒരു ഭയവും ത്രില്ലുമായിരുന്നു  യാത്രയില്‍ മുഴുവനും. ഫ്ല്റ്റ് മോടിലായ മൊബൈല്‍ഫോണില്‍ ഫോട്ടോസ് എടുത്ത്  പണ്ട് കാലത്ത്  അത് വഴി നടന്നുപോയാ ആനകുളത്തൂക്കാരുടെ കഥകളും പറഞ്ഞ് രണ്ടു സൈഡില്‍ നിന്നും  ഈറ്റ ചാഞ്ഞു പ്രകൃതി നിര്‍മിതമായ അനന്തമായി നീളുന്ന വഴിയിലൂടെ കാലിന്റെ വേദനകള്‍ അറിയാതെ നടന്നു.
      കുറച്ച് നടന്ന് കൊടും കാട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കാത്ത് കാട്ടിൽ ആദ്യ വിസ്മയം തനിച്ച് താമസിക്കുന്ന ഒരു മുതുവാൻ വിഭാഗത്തിൽ പെട്ട മനുഷ്യൻ. കായ്കനികള്‍ ഭക്ഷ്യവിഭവങ്ങളാക്കി ഇടക്ക് കുടികളിൽ നിന്നു ബന്ധുക്കൾ വന്നാൽ കൊണ്ട് കൊടുകുന്നാ ചായപൊടിയും പഞ്ചസാരയും മാത്രം പുറം ലോകവുമായുളള ബന്ധം. 
കപ്പായം വരെ വഴി ചെറിയ സംശയം ഉള്ളതുകാരണം അരിയും മറ്റും കൊടുത്തു വശത്താക്കി ഞങ്ങളുടെ കൂട്ടാത്തിൽ കൂട്ടാൻ ശ്രമിച്ചു നോക്കി പരാജയമായിരുന്നു ഫലം. ലാസ്റ്റ് കപ്പായം എത്തുബോള്‍ ചായപൊടിയും പഞ്ചസാരയും തരാം എന്ന് പ്രലോഭനം അതിൽ വീണു ആ പാവം മനുഷ്യൻ.
വീണ്ടും നടത്തം തന്നെ ശരണം ചെറിയ ഈറ്റ കാടുകളിൽ ആനയെ പ്രധിക്ഷിച്ച് കാലിന്റെ വേദനയും ദാഹവും മറന്നു ഞാൻ നടന്നു ഈറ്റ കാടുകൾ അവസാനകുകയാണു. മരങ്ങൾ കുറഞ്ഞ പാറകള്‍ നിറഞ്ഞ തുറസ്സായ സ്ഥലങ്ങൾ കടന്നു വലിയൊരു പാറയുടെ ചോട്ടിൽ എത്തിച്ചേർന്നു. ദാഹജലം തഥൈവ. കുത്തനെയുള്ള ഒരു കിലോമീറ്റർ കയറിയാലെ ഇനി പ്രധിക്ഷയുളളു. 
മലകയറ്റം കുറച്ചു കടുപ്പമായിരുന്നു മലമുകളിൽ ആനപ്പിണ്ടതിന്റെ അടുത്തുകൂടി കുറഞ് ഒഴുകുന്ന വളരെ കുറച്ച് വെളളത്തിൽ നിന്നും വെളളം ഒരു കുപ്പിയിൽ ആക്കി എല്ലവരും ദാഹം തിർത്ത് വിശ്രമിച്ചു
             കരിമല കയറ്റം തുടര്‍ന്നു കുറച്ചു നടന്നു കഴിഞപ്പോള്‍ ഇറക്കം തുടങ്ങി. ഇറങ്ങിച്ചെല്ലുന്നത് ഇരുപ്പുകാല്‍  കുടിയെലെക്ക് ആയിരുന്നു അവിടെ കുറച്ചു വിശ്രമിച്ചു നടത്തം തുടര്‍ന്നു.കുത്തനെയുള്ള മലകളും  കയറിയും ഇറങ്ങിയും വാരിയം എത്തിയത് അറിഞ്ഞില്ലാ അവിടെ അജുചോട്ടാന്റെ കടയുണ്ട് വിശ്രമിച്ചു വെള്ളം കുടിച്ച് കൊച്ചുവര്‍ത്തമാനം പറഞ് ഇരിക്കുമ്പോള്‍ ഞങ്ങടെ കു‌ടെയുള്ള മുതുവാന്റെ കാര്യം അവിടെയുള്ളവര്‍ പറഞ്ഞത്. കുഴപ്പക്കാരന്‍ അല്ലെന്നുറപ്പായി .
        ഇരുട്ടന്നതിനു മുന്‍ബ് എത്തണം എന്നാ മുന്നറിപ്പുമായി ദാസപ്പന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് വില്ലനായി. ആന പുലി കരടി ദാസപ്പന്‍ ചേട്ടന്‍ വാ തോരാതെ പറഞ്ഞു കൊണ്ടേയിരിന്നു എവിടെ ഒന്നിനെ പോലും ആ കൊടുംകാട്ടില്‍ കണ്ടില്ലാ.നടന്നു തളര്‍ന്ന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ 4 മണിയായി. ഞാനും ലിജു ചേട്ടനും ബാക്കിയുള്ളവരും   വെള്ളം കണ്ടതും അതില്‍ ഇറങ്ങി കുളി തുടങ്ങി ദാസപ്പന്‍ ചേട്ടന്‍ പാത്രം എടുക്കാന്‍ പോയി 3 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു എന്താ രസം എന്താ സുഖം കണ്ണിരുപോലുള്ള വെള്ളം.
            നല്ല വിശപ്പ് കഴിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി ഉനക്കമീന്‍ വറുത്തത് ഗ്രീന്‍ സലാഡ് കുത്തരിചോര്‍ പിന്നെ ഒരു ഒഴിച്ചുകൂട്ടനുള്ള കറിയും. വയറും മനസും നിറഞ്ഞു.മണലു മെത്തയാക്കി പാറയിടുക്കില്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ എഴുന്നേറ്റപ്പോള്‍  ശരിരം മുഴുവന്‍ നുറുങ്ങുന്ന വേദന. കുളിച്ചു കഞ്ഞിയെല്ലാം കുടിച്ചു വിണ്ടും നടത്തം തുടര്‍ന്നു .കുത്തനെയുള്ള കയറ്റങ്ങള്‍ മാത്രം
                 ഇതുപോലെയുള്ള  കയറ്റം ജീവിതത്തില്‍ ആദ്യമായിരുന്നു എല്ലാവരും ശെരിക്കും ഉഷ്‌ണിച്ചു വിയര്‍ത്തു. അത് വരെയില്ലാത്ത ചൂട് ഇടുക്കി ജില്ല കഴിഞ്ഞത് കൊണ്ടാ കുട്ടത്തില്‍ ആരോ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ഈറ്റകള്‍ക്ക് ഇടയിലുടെ കപ്പായം  അരയ്ക്കാപ്പ് ആദിവാസി കോളനിനിവാസികള്‍ കൃഷിചെയ്താ ആനയുടെ സഞ്ചാരപാതയിളുടെ മുട്ടുകാലിന്റെ അസഹ്യമായ വേദനയും സഹിച്ചു ഞാന്‍ നടന്നു.
                     അരയ്ക്കാപ്പ് ആദിവാസി കോളനിയില്‍ വയനാട്ടിലുണ്ടായ മാവോയിസ്റ്റ് - പോലീസ് ഏറ്റുമുട്ടല്‍ കാരണം  അതീവ ജാഗ്രത പുലര്‍ത്തുന്ന കാലമായതു കൊണ്ട് കോളനിയിലെ വിടുകളുടെ ചുമരുകളില്‍ കുറെയേറെ ചിത്രങ്ങള്‍ പതിച്ചിരുന്നു.
                  കോളനിയില്‍ നിന്നും കുറച്ചതികം നടന്നു മലക്കപാറയില്‍ നിന്നും ആദ്യം വന്നാ ആനവണ്ടിക്ക് അങ്കമാലിക്ക്.ബസ്സിലിരുന്ന്‍ നന്നായി ഉറങ്ങി. അങ്കമാലിന്ന്‍ അടുത്ത വണ്ടിക്ക് വിട്ടിലേക്ക്.ചെറിയ ചെറിയ മലയും കാടും കയറാന്‍ കഴിഞെങ്കിലും കുരിശുമലകള്‍ നോക്കി മലയും കാടും കയറുന്നത് സ്പ്നമായിരുന്ന ഒരുകാലത്ത്. ഇതുപോലുള്ള കടുകയറ്റങ്ങള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചതിനു . സ്വപ്നസഞ്ചാരത്തിനു എല്ലാവരെടും നന്ദി പറയുന്നു .

2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച

മഴ

ചന്നം പിന്നം പെയ്യുന്ന മഴ നിളയുടെ തിരാത്ത് ട്രെയിന്‍ കയറാന്‍ ഞാനെന്‍റെ സഹായാത്രികരെടെപ്പം കാടും മാമലകളും തേടിയല്ലാതെരു റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്. ലോകത്തേറ്റവും വലിയ റെയില്‍ പാളം മുന്‍ബില്‍ നിണ്ടു കിടക്കുന്നു എങ്ങോട്ട് പോകണം അറിയില്ലാ പോയി നോക്കാം. രുചികൾ തേടിയുള്ള യാത്ര. അല്ലാ കാഴ്ചകള്‍,അനുഭവങ്ങള്‍,വികാരങ്ങള്‍ തേടിയുള്ള യാത്ര. ഇന്ന് തന്നെ അടുത്ത യാത്ര ആരംഭിക്കാന്‍ തോന്നിയത് വെറും തോന്നലുകള്‍ ആണെന്ന് എനിക്കുറപ്പുണ്ടായിരുന്നു.രണ്ടും മൂന്നും നാലും പ്രാവിശ്യം വീടില്‍ പോയാലെ എന്നാ ചിന്ത എന്നെ അലട്ടുന്നു....... സച്ചിദാനന്ദന്‍റെ ആ കവിത വിണ്ടും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു ‘നിനക്കെന്നെ ഭയമില്ലേ?’ അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു. ‘ഇല്ല. മരിച്ചുപോയ നദികളുടെ ആത്മാക്കള്‍ എന്റെ കൂടെയുണ്ട്. സരയും സരസ്വതിയും, ഗംഗയും കാവേരിയും, നൈലും നിളയും, ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട്. പോയ ജന്മങ്ങളില്‍ അവയാണെന്നെ വളര്‍ത്തിയത്’ കുട്ടി പറഞ്ഞു. ‘നിന്റെ അച്ഛനാണ് അവരെക്കൊന്നത്. അവരുടെ ചോരയാണ് എന്നിലൊഴുകുന്നത് അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്.’ കുട്ടി മറുപടിയായി മണിമുഴക്കി. മഴ പെയ്തു. നദി സ്നേഹംകൊണ്ടു തണുത്തു. രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു വൃക്ഷങ്ങള്‍ തളിര്‍ത്തു, ഘടികാരങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. അങ്ങിനെയാണ് മനുഷ്യചരിത്രം ആരംഭിച്ചത്. ആ മണി പിന്നെ നിലച്ചില്ല. (സച്ചിദാനന്ദന്‍ -അവസാനത്തെ നദി) ഈ ചോദ്യം ചോദിക്കുന്നത് എന്‍റെ മകളല്ലേ ??? ഈ നിശബ്ദതയെ ഞാന്‍ വല്ലാതെ ഭയക്കുന്നു "അവസാന നദിയും മലിനമാക്കപ്പെട്ടുകഴിയുമ്പോൾ, അവസാന മരവും മുറിച്ചുമാറ്റപ്പെട്ടുകഴിയുമ്പോൾ, അവസാന മത്സ്യത്തേയും പിടിച്ചുതിന്നു കഴിയുമ്പോൾ വേദനയോടെ നാം തിരിച്ചറിയും നോട്ടുകെട്ടുകളെ ഭക്ഷിക്കാനാവില്ലെന്ന്." (സിയാറ്റെൽ മൂപ്പൻ)

2015 ജൂൺ 2, ചൊവ്വാഴ്ച

ബ്രഹ്മഗിരി വനയാത്ര

ബ്രഹ്മഗിരി വനയാത്ര

ഗിരിനിരകള്‍  കിഴടക്കാനുള്ള ആവേശത്തില്‍ ഇരിപ്പ് വെള്ളച്ചാട്ടത്തിലുള്ള പതിവ് കുളി ഒഴിവാക്കി. വല്ലാത്ത  ഒരു ഹരത്തില്‍ ഉള്‍കാടുകള്‍ ലക്ഷ്യമാക്കിയുള്ള നടത്തം ആരംഭിച്ചു ആര്‍ക്കും തന്നെ ഫുഡ്‌ വേണ്ടാ ബ്രഹ്മഗിരിയുടെ മുകളില്‍ എത്തണം എന്നാ ഒറ്റലക്ഷ്യം മാത്രം
                                                                     
  കുറച്ചു കഴിഞ്ഞ് നടത്തതിന്റെ സ്പീഡ് കുറഞ്ഞുവന്നു കയറ്റം തുടങ്ങി. ഇടക്ക് ഇരുന്നും കിടന്നും അട്ടകടി കാരണം കാലില്‍ തുറിച്ചുനോക്കിയും  ഞങ്ങള്‍ നടന്നു
         28 ആണുങ്ങളും ഒരു പെണ്ണും ഒരാള്‍ ഗൈഡ് ബാക്കിയുള്ള 28 പേര്‍  കേരളത്തിന്റെ പലഭാഗത്തും നിന്നും വന്നവര്‍ കാടും,മലകളും,മൊട്ടകുന്നുകളും യാത്രയുടെയും ജീവിതത്തിന്റെയും ബാകമാക്കിയവര്‍ ചെറിയ നിര്‍ദ്ദേശങ്ങള്‍ പോലും ആവശ്യമില്ലാത്തവര്‍ Dr രവിസാര്‍ മുന്നില്‍ നിന്ന് നയിച്ച ടീം  ഏറ്റവും മുന്‍ബില്‍   കയറ്റങ്ങളും  ഇറക്കങ്ങളും പിന്നിട്ട് കുറഞ്ഞ്‌ ഒഴുകുന്ന ചെറിയ ഒരു അരുവിയുടെ തീരത്തായ് ഞങ്ങള്‍ ചെല്ലുമ്പോള്‍ കുളി കഴിഞ്ഞുള്ളൂ വിശ്രമത്തില്‍ ആയിരുന്നു.
                Shiyas Cochin​  പാറ പുറം മെത്തയാക്കിയുള്ള ഉച്ചമയക്കത്തില്‍ ആയിരുന്നു കാട്ടില്‍ മാത്രമേ ഇത്രയും
സുന്ദരമായ ഉറക്കം ഉണ്ടാകാറുള്ളു എന്നു തോന്നാറുണ്ട് ചെറിയ വിശ്രമത്തിനും ബിസ്കാറ്റ് തിറ്റക്കും ശേഷം റസ്റ്റ്‌ ഹൗസ് ലക്ഷ്യമാക്കിയുള്ള നടത്തം തുടര്‍ന്നു. അത് വരെയുള്ള ഉള്‍കാട്ടില്‍ നിന്നും വ്യതസ്തമായി മെട്ടകുന്നുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു ചെറിയ ഒരു കയറ്റം കയറി എല്ലാവരും വിശ്രമാതിനുള്ള തയാറെടുപ്പില്‍ ആയിരുന്നു അവരെ കടന്ന് ഞാന്‍ ലക്ഷ്യസ്ഥാനം ലക്ഷമാക്കി നടന്നു രാമു ഗൈഡ് മാത്രം കൂട്ടിനുണ്ട് രാമുഅണ്ണന്റെ വീട്ടുവിശേഷങ്ങള്‍, ബ്രഹ്മഗിരിമാലനിരകള്‍, കേരളം എന്തെല്ലാം വിഷയങ്ങള്‍ റസ്റ്റ്‌ ഹൗസ് എത്തിയത് അറിഞ്ഞില്ലാ.
           കഞ്ഞിയും പയറും ഉണ്ടാകാന്‍  Dr രവി സാര്‍ പിന്നെ കൃഷ്ണന്‍കുട്ടിയും  ഞാനുമായിരുന്നു മുന്‍പന്തിയില്‍.
    വിശപ്പ്‌ ഞങ്ങളെ കീഴ്പ്പെടുത്തിയിരുന്നു കഞ്ഞിയെല്ലാം പെട്ടന്ന്‍ റെടിയായി പയര്‍ റെടിയാവുന്നതിനു മുന്‍ബ് എല്ലാവരും കഞ്ഞി കുടിച്ച് ഉച്ചമയക്കത്തിനായി പോയി നല്ല ക്ഷിണം ഞാനും ഉറങ്ങാന്‍ കിടന്നു
            രാത്രിയില്‍ ഫുഡ്‌ കഴിക്കാന്‍ വിളിക്കുമ്പോള്‍ ആണ് എഴുന്നേല്‍ക്കുന്നത് ഫുഡ് കഴിച്ചുകഴിഞ്ഞ് വീണ്ടും കിടന്നുറങ്ങി.
                   5 മണിക്ക് എഴുന്നേല്‍ക്കുന്നത് വളരെയധികം നാളുകള്‍ക്ക് ശേഷമായിരുന്നു എല്ലാവരെയും വിളിച്ചുണര്‍ത്തി 6 മണിക്ക് തന്നെ യാത്രക്ക് തയ്യാറായി
         ഇപ്രാവശ്യവും  രവിസാറുതന്നെ മുന്നില്‍ അട്ടയുടെ വിഹാരകേന്ദ്രങ്ങളും ചതുപ്പുകളും മെട്ടകുന്നുകളും പിന്നിട്ട് ബ്രഹ്മഗിരി മലനിരകള്‍ കിഴടക്കാനുള്ള ആവേശത്തോടു കൂടി ഏറ്റവും ഉയരത്തില്‍ ഉള്ള മല ഞാന്‍ കീഴ്പ്പെടുത്തും എന്നാ അത്യാഗ്രഹവുമായി വാശിക്ക് നടന്നു ഏറ്റവും ഉയരമുള്ള മലയുടെ അടിവാരത്ത് എത്തി മുകളിലോട്ട് നോക്കുമ്പോള്‍ 5 മനുഷജീവികള്‍ അവിടെ വിശ്രമിക്കുന്നത് കാണാം
       മുകളിലോട്ട് കയറ്റം കുറച്ചു പ്രയാസം നിറഞ്ഞതായിരുന്നു മുകളില്‍ എത്തി കുറച്ചു വിശ്രമിച്ചു കയറിചെന്നപ്പോള്‍ അവിടം മുഴുവന്‍ മഞ്ഞായിരുന്നു ഇപ്പോള്‍ അവിടംവിടാന്‍ തോന്നുന്നില്ലാ താഴെ തിരുനെല്ലി ക്ഷേത്രം കാണാം ഞങ്ങള്‍ നില്‍കുന്ന മലക്ക് ചുറ്റുമായി കുന്നുകളും  മലകളും ചോലകാടുകളും കേരളത്തിലും  കര്‍ണാടകത്തിലുമായി നീണ്ടു കാണാം അവിടെ നിന്നും ഇറങ്ങി റസ്റ്റ്‌ ഹൌസില്‍ എത്തി പഴയകഞ്ഞികുടിച്ച് ഉച്ചമയക്കത്തിലോട്ട് വിണ്ടും എഴുന്നേറ്റ് കഞ്ഞിയെല്ലാം കുടിച്ച് തിരിച്ചിറക്കം എല്ലാവരേടും യാത്ര  പറയുമ്പോള്‍ ഒറ്റചോദ്യം മാത്രം ബാകിയായിരുന്നു അടുത്ത യാത്ര എങ്ങോട് ???

2015 ഏപ്രിൽ 18, ശനിയാഴ്‌ച

കൊടൈക്കനാൽ റ്റ്രെക്കിങ്

കൊടൈക്കനാൽ റ്റ്രെക്കിങ്
#salimadimaly #sachari #trekking

#Adimaly യിൽ നിന്നും മുന്നാർ പോകുബോള്‍ കൊടൈക്കനാൽ റ്റ്രെക്കിങിനെ കുറിച്ചു മനസിൽ ഒരു ചെറിയ  ആഗ്രഹം പോലും ഇല്ലായിരുന്നു കണക്കുകൂറ്റൽ തെറ്റിച്ചുളള യാത്ര. പൈൻ കാടുകളിൽ തെന്നി തെന്നി യൂക്കാലികരങള്‍കിടയിൽ നിന്നും അകലെയായി കാണുന്ന മലകളും വെളളചാട്ടങളും കണടു ഞങ്ങള്‍ നടന്നു.
 വഴി ചൊദിക്കുന്നതിനിടയിൽ രാജോഷ് അണണനെ കാണുന്നത്. രാജോഷ് അണണൻ തങ്കാരാസ് അണണനെയും വിളിച്ചു നാലു മനുഷർ കുത്തനെയുളള കയറി തുടങ്ങി.ഉരുളൻ കല്ലുകളിൽ ചവിട്ടി കുത്തനെയുളള കയറ്റം കയറുംബോള്‍ കാഴിഞ നൂറ്റാണ്ടിന്റെ ആദ്യ അവസനങ്ങളിൽ അവിശ്വസനീയമാംവിധം  നീണ്ട  ഇവിടുത്തെ മനുഷ്വരുടെ ജീവിതവും ഇവിടെ എത്തി പെട്ടവരുടെ കഷ്ടപാടുകളും മുൻ യാത്രികരുടെ സാഹസികതയും മനസിൽ ചിന്തിച്ച് നടന്നു അവസാനിക്കത്ത നടത്തം.
കുത്തനെയുളള കയറ്റം
           
 കണക്കുകൂറ്റൽ തെറ്റിച്ചുളള യാത്രയായതു കെണട് റ്റ്രെക്കിങിനു ആവഷ്യമായ ഒന്നും കരിതിയിരുനില്ലാ ഒരു കുപ്പി വെളളം പോലും. യൂക്കാലി കാടുകൾ പിന്നിടുബോള്‍ അടുത്ത വലിയാ കയറ്റവും അവസാനിക്കാത്ത കാടുകളും.വെളളം കുടിക്കാൻ വീണടും ആഗ്രാഹിച്ചപോണാണ് ഒരു മനുഷജീവിയെ കൂടി കാണുന്നത്. വെളളം ചോദിക്കാൻ മറന്ന് തമിഴ്‌നാട്ടിൽ നിന്നും ടിപ്പുവിന്റെ പടയോട്ടതിൽ കോരളതിലൊക്ക് ഒാടിവന്നാ മുതുവാൻ മന്നാൻ വിഭാഗങ്ങളെ കുറിച്ച് ചോദിച്ചറിയാൻ സ്രമിച്ച് കുറച്ചുനോരം വിസ്രമിച്ചു.

ഈ യാത്രയിൽ കണ്ടു മുട്ടിയാ ഒരൊഒരു  മനുഷജീവി

 പിന്നെയും നടത്തം.
 പൈൻ കാടുകൾ എത്തിയപോള്‍ ഈ കയറ്റം തിർന്നല്ലെ എന്നാ തോന്നാൽ ആശങ്കക്ക് വഴിമാറി പൈൻ കാടുകള്‍ക്കിടയീലുടെ വളഞ്പുളഞ് നീളൂന്ന കയറ്റങള്‍ തീരുന്നില്ലാ. നടത്തം തന്നെ ശരണം. നടന്ന് പൈൻ കാടുകളും പിന്നിട്ട് ഒരു ചെറിയ തമിഴ് ഷേത്രം
 തമിഴ് ഷേത്രം

 അവിടെ നിന്നും നടന്ന് ചെറിയ ഡാം എത്തിച്ചേര്‍ന്നു മനുഷൻ എത്തിയതിന്റെ അടയാളമായി പ്ലാസ്റ്റിക് മാലിന്യം ഡാമിലും പരിസരങ്ങളിലും അലഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.
ചെറിയ ഡാം 

അവിടെ ഇരിക്കാൻ തോന്നിയില്ലാ കുറച്ചുകൂടി നടന്ന് പൈൻ കാടുകളും പിന്നിട്ട് ചെറിയ ഒരു നീരെഴുക്കിന്റെ പരിസരത്ത് വെളളം കുടിച്ച് വിസ്രമിച്ചു.

      വീണടും നടത്തം തുടർന്നു ഇറക്കം ആരംഭിച്ചു കാട്ടിനുളളിൽ നടത്തം കുറച്ച് എളൂപ്പതിലായി കുറച്ച് കഴിഞ് ഒരു മണിക്കൂർ കെണട് മഞുമൂടിയ കൊടൈക്കനാൽ തെരുവുകളിൽ എത്തിചെർന്നു.

          തിരിച്ചുളള നടത്തം കാൽ, കൈകളുടെ സന്ധികളും മസിലുകളും വോദന പൊടിയുന്നതായിരുന്നു. അടുത്തെത്താന്‍ ശ്രമിക്കുന്തോറും പിടി തരാതെ അകന്നകന്നു പോകുന്നതായി തോന്നുന്ന വഴികളും കാടും.

 കാടിന്‍റെ കയറ്റിറക്കങ്ങളെ പിന്നിലാക്കി 5 മണിക്കൂർ എടുത്തു ബൈക്കിന്റെ അടുത്തെത്താൻ തിരിച്ചുളള ബൈക്ക് യാത്രയിൽ ആനയും പെട്രോളും മാത്രമെ ഒരു പ്രഷ്നം ആയി തോന്നിയുളള.   ഷെയാസും ഞാനും ഒന്നും മിണ്ടാതെ മൂന്ന് മണിക്കൂർ  കെണ്ടാണ്  #adimaly എത്തിയത്.



2015 മാർച്ച് 26, വ്യാഴാഴ്‌ച

ഇടമലക്കുടി വനയാത്ര

ഇടമലക്കുടി വനയാത്ര
ഓര്‍മകളിലൂടെ പിന്നിലെക്കുള്ള യാത്രകളിൽ മുന്നിട്ടു നിൽക്കും ഇടമലക്കുടി യാത്ര. പ്രകൃതിയെ തൊട്ടറിഞ്ഞ് മണിക്കൂറോളം നീണ്ട യാത്രയില്‍  9 പേരും സംസ്ഥാനത്തിന്റെ നാനാദിക്കിലുള്ളവര്‍. ആദിവാസികളെക്കുറിച്ച് അറിയാൻ അതോടൊപ്പം മനോഹരമായ മലമ്പ്രദേശങ്ങള്‍ കാണുക എന്നീ ലക്ഷ്യങ്ങളോടെ ‪#‎NAF‬വനയാത്ര സംഘടിപ്പിച്ചത് മുന്നാര്‍ ചെന്നിട്ട് റൂം എടുകുന്നത് അന്ന്‍ ആദ്യമായിരുന്നു വര്‍ഷങ്ങളായുള്ള ഇടമലകുടി എന്നാ സ്പ്നം മനസ്സില്‍ നിറച്ച് കിടന്നുറങ്ങി. രാവിലെ ഇരവികുളം നാഷണല്‍ പാര്‍ക്ക് വഴി പെട്ടിമുടി കൂടി ഇടമലകുടിക്ക്. ഇരവികുളത്ത് സഞ്ചാരികള്‍ ഞങ്ങളെ തുറിച്ച് നോട്ടം എന്നെ അസസ്ഥനാക്കി. ഞാന്‍ എന്തു ചെയ്യാന്‍ അവരെയും പറഞ്ഞിട്ട് കാര്യം ഇല്ലാ.അവരെല്ലാം നടന്നാണ് മുകളിലേക്ക് കയറിയത് ഞങ്ങള്‍ വണ്ടിയിലും.പെട്ടിമുടിയില്‍ നിന്നും ഒരു ഉഗ്രന്‍ ചായ കുടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. വഴി അവസാനിക്കുന്നിടത്ത് നിന്നും നടത്തം ആരംഭിച്ചു . ഒരു ചെറിയ തടിപാലം കടന്ന് ഒരു വെള്ളച്ചാട്ടം ഞങ്ങളെ സ്വഗതം ചെയ്തു കുളി കഴിഞ്ഞു നടത്തം ആരംഭിച്ചു. രാവിലെ തന്നെ കുളികഴിഞ്ഞുള്ള നടത്തം ആദ്യത്തെ കഴ്ച ഒരു ആദിവാസി ക്ഷേത്രം ആയിരുന്നു അവിടെ നിന്നും കുളിർ കാറ്റെറ്റ് കൊടുംക്കാട്ടിലൂടെ കിലോമീറ്ററുകൾ നീളുന്ന നടത്തം.

ഇടമലക്കുടി
കേരള വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിളില്‍ ഉള്‍പ്പെട്ട മൂന്നാര്‍ ഡിവിഷനില്‍ മൂന്നാര്‍ റെയിഞ്ചിലെ ആനമുടി റിസര്‍വിന്‍റെ ഭാഗമായ 106.19 ച.കി.മീ. വിസ്തൃതിയുള്ള വന പ്രദേശമാണ് ഇടമലക്കുടി. ഈ പ്രദേശത്ത് പുതുക്കുടി, മീന്‍കുത്തി, മുളകുതറ, നൂറടി എന്നീ ഭാഗങ്ങളിലായി 28-ഓളം ആദിവാസി കുടികളില്‍ ഉദ്ദേശം 550 കുടുംബങ്ങളിലായി ഉദ്ദേശം 3000ത്തോളം ജനങ്ങള്‍ താമസിച്ചുവരുന്നു. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹമാണ് ഇവിടെ ഉള്ളത്.
ബഹു. കേരള ഗവണ്‍മെന്‍റിന്‍റെ ജി.ഒ(പി) നമ്പര്‍ 99/2010/എല്‍.എസ്.ജി.ഡി. തീയതി. 20.05.2010-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതിന് ഗവണ്‍മെന്‍റ് തീരുമാനം ഉണ്ടാകുന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആദിവാസി കേന്ദ്രമായ 1-ാം വാര്‍ഡ് മാത്രം വിഭജിച്ചാണ് ഇടമലക്കുടി ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതിനായി ഗവണ്‍മെന്‍റില്‍ നിന്നും തീരുമാനം ഉണ്ടായത്. ആയത് അനുസരിച്ച് ഇടമലക്കുടി പ്രദേശത്തെ 13 വാര്‍ഡുകളിലായി വിഭജിച്ച് നിയമാനുസരണം തെരഞ്ഞെടുപ്പ് നടത്തി 13 ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഫലത്തില്‍ ഒദ്യോഗികമായി ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനമാരംഭിക്കുന്നത് 01.11.2010 മുതലാണ്.
                                                                                                           

2015 മാർച്ച് 25, ബുധനാഴ്‌ച

നിലംബൂര്‍ കാട്ടിലേക്ക്

നാഫ്[ Nature Adventure Foundation ]   2015 world water day world forest day ദിനത്തില്‍ നിലംബൂര്‍ കാട്ടിലേക്ക് നടത്തിയ ട്രെക്കിംഗ് .കേരളത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നായി  23 പേരാണ് യാത്രക്ക് ഉണ്ടായിരുന്നത്.ബംഗ്ലാവ് കുന്നില്‍ നിന്നും  രാവിലെ പുറപ്പെട്ട സംഘം വഴിക്കടവില്‍ ആനമറി ഫോറസ് റ്റ് ചെക്ക്പോസ്റ്റില്‍ നിന്നും പെട്ടിജീപ്പില്‍  കാട്ടിലേക്ക്... വണ്ടി നിന്നിടതുനിന്നും ആദിവാസികള്‍ക്ക് വോണ്ടി നിര്‍മിച്ചാ പാലത്തില്‍ കൂടി കാട്ടിലേക്ക്നടന്നു.കുറച്ച് പഴവര്‍ഗങ്ങള്‍ ബിസ്കറ്റ് മിട്ടായി എന്നിവ ഭക്ഷണമായി കരുതിയിരുന്നു.
കാട്ടിലേക്കുള്ള വഴിയില്‍ കുറേദൂരം കോളനി പിന്നെ റബ്ബര്‍ തോട്ടത്തിലൂടെ നടന്നു വനത്തില്‍ എത്തിച്ചേര്‍ന്നു. വനത്തില്‍ നടത്തം ആരംഭിച്ചത് പുഴയരികില്‍ നിന്നായിരുന്നു .കുറച്ചു വനത്തില്‍ നടന്നതിനു ശേഷം ഞാനും Shejil T Abdulla​ Arun Joy​ , Ramees AliRanjith Chemmad​,Prasanth  Chellappan എന്നിവര്‍ പുഴയരികില്‍ ഇരിപ്പുറപ്പിച്ചു.കുറച്ചു കഴിഞ്ഞു കുളിയും തുടങ്ങി. തലതുവര്‍ത്തുന്ന സമയത്ത് മുന്പേ പോയാ ഗൈഡിന്റെ നിലവിളി Shahinsha Muhammed K​, Hazeeb CP Hazz​  ബിജുചെട്ടന്‍ എന്നിവരെ കാണന്‍ ഇല്ല . പടച്ചോനെ ചതിച്ച ഇത്രനാളും കാട്ടില്‍ കയറിയിട്ട് ആദ്യത്തെ അനുഭവമായിരുന്നു സഹയാത്രികരെ കാണന്‍ ഇല്ല. കരച്ചിലോളം എത്തുന്ന പ്രാര്‍ത്ഥനയുമായി കാട്ടില്‍ നിന്നും തിരിച്ച്ചുപോകില്ലേന്ന അലച്ചിലുമായി ഈറ്റക്കാടുകള്‍ക്കുള്ളിലേക്ക്.അവിടെ നിറയെ ആനപ്പിണ്ടവും ആന കുത്തിമറിച്ചിട്ട ഈറ്റക്കാടുകള്‍. അവിടെ നിന്നും തിരിച്ചിറങ്ങി അടുത്തവഴിയിലൂടെ വീണ്ടും നടത്തം ... അതും അവസാനിയ്ക്കുന്നത് ഏതെങ്കിലും ആനപ്പിണ്ടത്തില്‍. ഉള്‍കാട്ടില്‍ നിന്നും മലകയറ്റം തുടങ്ങി ഭയം പതിയെ പതിയെ മനസിനെ കീഴ്പ്പെടുത്തി തുടങ്ങി.വിട്ടിലെ ഓര്‍മകള്‍ എന്‍റെ ദിയമോള്  കാലുകളില്‍ ഉര്‍ജ്ജം സംഭരിച്ച് മുന്നേട്ട് നടന്നു ഉള്‍കാട്ടില്‍ നട്ടുച്ചക്കും ഇരുട്ട് കനക്കുന്നുണ്ടേ എന്നാ തോന്നല്‍. വലിയ പാറകളെ ചുറ്റി പടര്‍ന്ന്‍ കാമികുന്ന മരമുനികളുടെ ച്ചുഴ്ന്നുനോട്ടകള്‍ കണ്ടില്ലെന്നു നടിച്ചു മുന്നേട്ട് നടന്നു കുളിക്കുമ്പോള്‍ ഉണ്ടായിരുന്ന വിശപ്പ് മാറി ഭയംമൂലം കാലുകള്‍  വിറക്കാന്‍ തുടങ്ങി പുഴയരികില്‍ ആദിവാസി വിശ്രമിക്കുന്ന ഇടത്തേക്ക് ഞാനും പ്രധിബ് ചേട്ടനും ചെന്നതും Shiyas Cochin​ ശിയസിന്റെ ഉച്ചത്തില്‍ ഉള്ള വിളി കേള്‍ക്കാം കുരച്ചുദൂരത്തുനിന്നും അവരെ കണ്ടുപിടിച്ച് ചപ്പാത്തി കഴിക്കാന്‍ ഉള്ള സോസും വാങ്ങി ഷിയാസ് കാട്ടിനുള്ളില്‍ മറഞ്ഞു ഈ മല കയറിയപോള്‍ ഇത്രയും വലിയ ഇറക്കം ഞങ്ങള്‍ കണ്ടില്ല .ഇറക്കമിറങ്ങി പുഴയരികില്‍ എത്തിയപ്പോള്‍ എല്ലാവരും കുളിക്കുന്നു എന്നെയും അവര്‍ വിളിക്കുന്നു പിന്നെ ആമാന്തിച്ചില്ല വെള്ളത്തിലെക്ക് എന്നെ ഞാന്‍ എടുത്തെറിയുകയായിരുന്നു. കുളികഴിഞ്ഞ് കുറച്ചു ബിസ്ക്കറ്റും കഴിച്ച് തിരിച്ച് പ്രയാണം നാട്ടിലേയ്ക്ക് തിരിച്ചുല്ലയാത്ര വിരസമായിരുന്നെ??? ആരും ഓന്നും മിണ്ടുന്നില്ല. തിരിച്ച് ആനമറി ഫോറസ് റ്റ് ചെക്ക്പോസ്റ്റില്‍ എത്തി പിരിയാന്‍ നേരം എല്ലാവര്‍ക്കും അറിയേണ്ടത്‌ അടുത്ത യാത്രയെക്കുറിച്ച് വനയാത്രകളെ ഇത്രയും സ്നേഹിക്കുന്ന കുറച്ചു നല്ല മനുഷരെട്ടെപ്പം രണ്ടുനാള്‍ ഷിയസിന്റെ വാക്കുകളില്‍ മറക്കാനാവാത്ത യാത്ര. നന്ദിയൊന്നും പ്രധിക്ഷിക്കാത്ത പ്രധിബ് നിലബുരിനു പ്രത്യേകം നന്ദിയും  കടപ്പാടും അറിയിക്കുന്നു. ഏപ്രില്‍         വനയാത്രയില്‍ കാണാം എന്ന പ്രധിക്ഷയില്‍.......... സലിം ........